രാഷ്ട്രീയ കൊലപാതകത്തിൽ തമ്മിലടിച്ചത് രാഷ്ട്രീയ പാർട്ടികൾ; തെരുവിൽ തല്ലുന്നതും തല്ലുകൊള്ളുന്നതും രാഷ്ട്രീയ പ്രവർത്തകർ; ഇടയ്ക്കു പെട്ട് തലപൊട്ടി ചോരയൊഴുകുന്ന പൊലീസുകാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ; വീഡിയോ കാണാം

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ ഡെസ്‌ക്

Advertisements

കൊച്ചി: കഴിഞ്ഞ ദിവസം ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് എമ്പാടും കോൺഗ്രസ് ഓഫിസുകൾക്കു നേരെ ആക്രമണം നടക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും – എസ്.എഫ്.ഐ , ഡിവൈ.എഫ്.ഐ പ്രവർത്തകരും തെരുവിൽ തല്ലുകൊണ്ടു തമ്മിലടിച്ചും പരസ്പരം പോരടിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നിന്നും കണ്ടത് അതിഭീകരമായ ഒരു കാഴ്ചയാണ്. എന്നും, പഴിമാത്രം കേട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ കോൺഗ്രസും – ഡിവൈ.എഫ്.ഐയും തമ്മിലടിച്ചപ്പോൾ നടുറോഡിൽ തലപൊട്ടി ചോരയൊലിച്ചു നിൽക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച പകൽ മൂവാറ്റുപുഴയിലാണ് യൂത്ത് കോൺഗ്രസ് -സി പി എം സംഘർഷമുണ്ടായത്. ഇരു വിഭാഗവും തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. പരസ്പരം ഏറ്റുമുട്ടിയ പ്രവർത്തകർക്കിടയിൽപ്പെട്ട് ഡി വൈ എസ് പി അടക്കം നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പ്രകടനത്തിൽ കോൺഗ്രസ്, യുത്ത് കോൺഗ്രസ് പതാകകളും കൊടിമരവും നശിപ്പിച്ചിരുന്നു.ഇതിൽ പ്രതിക്ഷേധിച്ച് ഇന്ന് നടന്ന റാലി സിപിഎം ഓഫീസിന് മുമ്പിലൂടെ കടന്നു പോകുന്നതിനിടെ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.

ഇതിനിടെ പുറത്തു വന്ന വീഡിയോ ദൃശ്യമാണ് അക്ഷരാർത്ഥത്തിൽ മനസാക്ഷിയെപ്പോലും ഞെട്ടിക്കുന്നതായത്. അപ്രതീക്ഷിതമായി അരങ്ങേറിയ അക്രമിത്തിൽ യൂത്ത് കോൺഗ്രസും – സി.പി.എം പ്രവർത്തകരും പരസ്പരം കല്ലും കട്ടയും വലിച്ചെറിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ മധ്യത്തിൽ ആയുധമില്ലാതെ നിന്നു പോയത് ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. സുരക്ഷയ്ക്ക് ഷീൽഡോ, ഹെൽമറ്റോ പോലുമില്ലാതെ അക്രമികളുടെ മധ്യത്തിൽ പെട്ടു പോയ പൊലീസ് ഉദ്യോഗസ്ഥരുടെ പലരുടെയും തലയ്ക്കു തന്നെയാണ് പരിക്കേറ്റത്. തലപൊട്ടി ചോരയൊഴുകി നടന്നു നീങ്ങിയ പെരുമ്പാവൂർ ഡിവൈ.എസ്.എപി അക്രമികളോട് കൈകൂപ്പി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.

തലപൊട്ടി ചോരയൊലിക്കുന്നതിനിടെയിലും അക്രമം അവസാനിപ്പിക്കാണ് അദ്ദേഹം ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടത്. പൊലീസ് ശക്തമായ നടപടിയെടുക്കാനാവാതെ പെട്ടു പോകുന്നതും ഇത്തരം സാഹചര്യങ്ങളിൽ തന്നെയാണ്. ഒരു വശത്ത് ഭരണപക്ഷ പാർട്ടി, മറുവശത്ത് പ്രതീപക്ഷം. ഭരണപക്ഷം അക്രമം നടത്തുമ്പോൾ നോക്കി നിന്നാൽ പ്രതിപക്ഷത്തിന്റെ വിമർശനത്തിന്റെ പേരിൽ പൊലീസുദ്യോഗസ്ഥന് നടപടിയുണ്ടാകും. ഇനി ഭരണപക്ഷം അക്രമം നടത്തുമ്പോൾ അതിനെ അടിച്ചൊതുക്കിയാലോ, സ്വന്തം പാർട്ടിക്കാരെ തല്ലിയെന്ന പേരിലും പണി കിട്ടുക പൊലീസുകാർക്കു തന്നെയാകും.

പക്ഷേ, അക്രമത്തിന്റെ പേരിൽ പൊലീസുകാരുടെ തലപൊട്ടി ചോരയൊലിച്ചിട്ടും ഒരാൾ പോലും കണ്ണീർ വാർക്കാനോ അനുകമ്പ പ്രകടിപ്പിക്കാനോ മുന്നോട്ടു വന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും, തെരുവിൽ അക്രമം അവസാനിപ്പിക്കാനും രാഷ്ട്രീയ പാർട്ടികൾ തയ്യാറാകാത്ത കാലത്തോളം തെരുവുകൾ കലാപ കലുഷിതമായി ഇനിയും മാറും.

Hot Topics

Related Articles