മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ ? എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതത്തിന് പിന്നാലെ ബിജെപി നേതാവും കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് ഉണര്‍ന്ന് നാട്‌ ; തിരുവല്ലയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന്റെ നടുക്കം മാറുംമുന്‍പ് രണ്ട് ജീവനുകള്‍ വീണ്ടും പൊലിഞ്ഞു; കൊലപാതക രാഷ്ട്രീയ കളങ്ങള്‍ സജീവമാകുമ്പോള്‍

ജാഗ്രത ന്യൂസ് ലൈവ് ഡെസ്‌ക്

Advertisements

ആലപ്പുഴ: എസ്ഡിപിഐ നേതാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിറകെ ആലപ്പുഴയില്‍ ബിജെപി നേതാവിനെയും വെട്ടിക്കൊന്നു. ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രജ്ഞിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാത്രിയാണ് ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എ ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകവെ കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി നേതാവും കൊല്ലപ്പെട്ടിരിക്കുന്നത്.മണിക്കൂറുകളുടെ ഇടവേളകളിലാണ് രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നതെന്ന വസ്തുതയാണ് നാടിനെ ഞെട്ടിക്കുന്നത്.

തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തിയത് ഡിസംബര്‍ രണ്ടാം തീയതിയായിരുന്നു. സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വെട്ടില കൊലപ്പെടുത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെ മേപ്രാലില്‍ വെച്ചാണ് സന്ദീപിന് നേരെ ആക്രമണം ഉണ്ടായത്. മുന്‍ പഞ്ചായത്ത് അംഗം കൂടിയായിരുന്നു സന്ദീപ്.

മൂന്ന് കൊലപാതകങ്ങളും ഡിസംബര്‍ മാസത്തില്‍ തന്നെ. ആലപ്പുഴയിലേത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന ആരോപണം ഉയര്‍ന്നിട്ടും പൊലീസ് ജാഗ്രത പാലിക്കാഞ്ഞതാണ് രണ്ടാമത്തെ കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് ആക്ഷേപമുണ്ട്. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അയവ് വന്നപ്പോള്‍ ആശ്വസിച്ച് സംസ്ഥാനം ഇപ്പോള്‍ തെക്കന്‍ കേരളത്തിലെ അക്രമപരമ്പരകള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പല കേസുകളിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളാകുന്നതെന്ന വസ്തുത പൊലീസിനെതിരെയും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

Hot Topics

Related Articles