ദില്ലി: ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. എളമരം കരീമിന്‍റെ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണം. സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ പറഞ്ഞു. പിന്നില്‍ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വർക്കർമാരുടെ സമരത്തെ സിപിഎം തള്ളിയിരുന്നു. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളാണെന്ന് എളമരം കരീം ആരോപിച്ചു.
തല്‍പ്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം ആശാ വർക്കർമാരുടെ സമരം തള്ളുമ്പോഴും സിപിഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു. സമരക്കാരുടെ ആവശ്യം ന്യായമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. പിഎസ്‍സിയിലെ ശമ്പ ളം കൂട്ടലിനെയും അദ്ദേഹം വിമർശിച്ചു. മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോള്‍ ആശ വർക്കർമാരെ അവഗണിക്കരുത്. സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.