മുഖ്യമന്ത്രി സ്ഥാനമല്ല ഇപ്പോൾ വലുത് തദ്ദേശ തെരഞ്ഞെടുപ്പാണ്; സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച്‌ എകെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയില്‍ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച്‌ എകെ ആൻറണി. അനാവശ്യ ചർച്ചകള്‍ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളെ ആന്റണി ഓർമ്മിപ്പിച്ചു. കിടമത്സരത്തിനെതിരെ പാർട്ടിക്കള്ളില്‍ അമർഷം ഉയരുന്നതിനിടെയാണ് മുതിർന്ന നേതാവിൻറെ പരസ്യവിമർശനം.

Advertisements

മത സാമുദായികനേതാക്കളെ കൂട്ടുപിടിച്ച്‌ മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താൻ പോരിനിറങ്ങിയ നേതാക്കള്‍ക്കാണ് ആന്റ ണിയുടെ മുന്നറിയിപ്പും ഉപദേശവും. തദ്ദേശതെരഞ്ഞെടുപ്പ് ജയത്തിനായുള്ള മിഷൻ 25 വരെ മാറ്റിവെച്ച്‌ നിയമസഭ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മോഹിച്ചുള്ള പാർട്ടിയിലെ പോര്. കോണ്‍ഗ്രസ്സില്‍ തന്നെ ഒരുവലിയ വിഭാഗത്തിനുള്ള എതിർപ്പാണ് ആന്റണി പ്രകടമാക്കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു ടേം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലക്കാണ് രമേശ് ചെന്നത്തലയുടെ നീക്കങ്ങള്‍. എൻഎസ്‌എസുമായി സമവായത്തിലെത്തിയത് രണ്ടാം വരവായി കണ്ടാണ് മുന്നോട്ട് പോകല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുവശത്ത് വിഡി സതീശനും മതസാമുദായിക സംഘടനകളുടെ പരിപാടികളില്‍ തുടർച്ചയായി പങ്കെടുക്കുന്നു. രമേശിൻറെ ശ്രമങ്ങളെ സംശയത്തോടെ കാണുന്നു സതീശൻ അനുകൂലികള്‍. നേതാക്കള്‍ ഇരുവരെയും മാറി മാറി പിന്തുണക്കുന്നു നേതൃതലത്തിലെ പോരില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും അസംതൃപ്തിയുണ്ട്. കോണ്‍ഗ്രസ് പുനസംഘടന പാതിവഴിയിലാണ്. ഭരണവിരുദ്ധവികാരം കൊണ്ട് മാത്രം അധികാരത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന അഭിപ്രായം പാർട്ടിയിലും മുന്നണിയിലും ഉയരുമ്പോഴാണ് എന്താകണം അടുത്ത പ്രധാന ലക്ഷ്യമെന്നുള്ള ആൻറണിയുടെ ഓർമ്മപ്പെടുത്തല്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.