ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചിട്ടില്ല; എൻഎം വിജയൻ്റെ ആത്മഹത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച്‌ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

കെപിസിസി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ആഗ്രഹമില്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാല്‍ മത്സരിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ല. ദീപ ദാസ് മുൻഷി ഒറ്റക്ക് ഒറ്റക്ക് നേതാക്കന്മാരെ കാണുന്നത് നേതാക്കള്‍ക്കിടയില്‍ ഐക്യം ഇല്ലാത്തതുകൊണ്ടല്ല. അവർക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ്. ഒരുമിച്ചിരുന്ന് സംസാരിക്കുന്നതില്‍ ദീപ ദാസ് മുൻഷിക്ക് വിയോജിപ്പുണ്ട്. പാർട്ടിയില്‍ നേതൃ മാറ്റ ചർച്ചയില്ലെന്നും യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും സുധാകരൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. എന്നാണ് എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച്‌ വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ അന്വേഷണസംഘം തെരച്ചില്‍ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.