മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോല്‍വിക്ക് പിന്നാലെ വിമർശനങ്ങളുടെ മുള്‍മുനയിലായ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പണ്ഡ്യയെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് കെയ്റോണ്‍ പൊള്ളാർഡ്. ഹാർദിക്കിന്റെ തീരുമാനങ്ങള്‍ ടീമിന്റെ കൂട്ടായ അഭിപ്രായങ്ങളാണെന്ന് പൊളളാർഡ് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ ആറ് റണ്ണിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ തോല്‍വി. ഏഴാമനായി ക്രീസിലെത്തിയ ഹാർദ്ദിക് പണ്ഡ്യ കുറച്ചുകൂടി നേരത്തേ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കില്‍ മുംബൈ ജയിച്ചേനെയെന്നും ക്യാപ്റ്റൻ എന്ന നിലയില്‍ ഹാർദിക്കിന്റെ പരാജയമാണിതെന്നുമാണ് പ്രധാന വിമർശനം.
ഗുജറാത്തില്‍ ഹാർദിക് ടോപ് ഓർഡറില്‍ ബാറ്റ് ചെയ്തതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഹാർദിക് ഏഴാമനായി ബാറ്റ് ചെയ്യാനെത്തിയത് ടീം കൂട്ടായെടുത്ത തീരുമാനം ആണെന്ന് ബാറ്റിംഗ് കോച്ച് കെയ്റോണ്‍ പൊള്ളാർഡ് പറയുന്നു. മുംബൈ ഇന്ത്യൻസില്‍ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഇത്തരം സന്ദർഭങ്ങളില്‍ ടിം ഡേവിഡ് മുൻപ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാർദിക്കിന് മുൻപ് ബാറ്റിംഗിന് ഇറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീം എന്ന നിലയില്‍ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാർദിക്കിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പൊള്ളാർഡ് വ്യക്തമാക്കി. ജസ്പ്രീത് ബുമ്രക്ക്യ്ക്ക് പകരം ഹാർദിക് ബൗളിംഗ് ഓപ്പണ്‍ ചെയ്തതിനെയും പൊള്ളാർഡ് ന്യായീകരിച്ചു. പുതിയ പന്ത് സ്വിംഗ് ചെയ്യിക്കാൻ കഴിവുള്ള ബൗളറാണ് ഹാർദിക്. കഴിഞ്ഞ രണ്ടുവർഷം ഗുജറാത്തിനായി ഹാർദിക് തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞു. ഇതേ ഹാർദിക് മുംബൈയ്ക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതില്‍ പുതിയതായി ഒന്നുമില്ലെന്നും പൊള്ളാർഡ് പറഞ്ഞു.