പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് അപകടം; 15 വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ടോറസ് ലോറിയിടിച്ച്‌ വിദ്യാർത്ഥി മരിച്ചു. പൊന്നാനി അഴീക്കല്‍ സ്വദേശി അബ്ദുല്‍ ഹാദി (15 ) ആണ് മരിച്ചത്.

Advertisements

വാഹനം ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles