അസ്സം സ്വദേശികളുടെ 6 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പൊന്നാനി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി വി.പി. ഫൈസലിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ചത്.
അസം സ്വദേശികള്‍ താമസിക്കുന്നതിന് തൊട്ടടുത്ത ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഫൈസല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം.

Advertisements

ഫൈസലിന്‍റെ പെരുമാറ്റത്തില്‍ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അതിനിടെ കൊല്ലത്ത് ഓസ്‌ട്രേലിയൻ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് നാലു മണിയോടെ മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപം കടലില്‍ ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ പ്രതി സ്വകാര്യ ഭാഗങ്ങളില്‍ കയറിപിടിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.