പരിഹാസത്തിന്റെ തോട് തകർത്ത് സൗബിന്റെ തകർപ്പൻ തിരിച്ചു വരവാകുമോ പൂഞ്ചിറയിൽ കാണുക..! ആകാംഷയുടെ ആവേശം ഇരട്ടിയാക്കി പൂഞ്ചിറയുടെ രണ്ടാം ടീസറെത്തി; വീഡിയോ കാണാം

കൊച്ചി: കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകളാണ് സൗബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ട്രോളുകൾക്കു മുകളിൽ പറക്കാനുള്ള ഊർജം പൂഞ്ചിറയിൽ നിന്നും സൗബിൻ ശേഖരിച്ചിട്ടുണ്ടോ..? ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലറും, രണ്ടാമത്തെ ടീസറും പുറത്തു വരുമ്പോൾ മനസിലാകുന്നത് സൗബിന്റെ വൻ തിരിച്ചു വരവാണ് എന്നു തന്നെയാണ്.

Advertisements

നായാട്ടിന്റെയും, ജോസഫിന്റെയും തിരക്കഥാ കൃത്തായ ഷാഹി കബീർ സ്വതന്ത്ര്യ സംവിധായകനാകുന്ന ഇലവീഴാപ്പൂഞ്ചിറ എന്ന ചിത്രം പുറത്തു വരാൻ ഒരുങ്ങുമ്പോഴാണ് സൗബിന്റെ അഭിനയ മികവ് വീണ്ടും ചർച്ചയാകുന്നത്. ട്രെയിലറിലും, രണ്ടു ടീസറുകളിലും കണ്ടത് സിനിമയിലുമുണ്ടെങ്കിൽ സൗബിനിൽ നിന്ന് ഏറെ പ്രതീക്ഷിക്കാനുണ്ട് എന്നു തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇന്നലെ പുറത്തു വന്ന ടീസറിലും ഇതു തന്നെയാണ് വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീസറിൽ ആകെ ഒരു പാട്ടും, സൗബിനും, സുധീ കോപ്പയും മാത്രമാണ് ഉള്ളത്. പക്ഷേ, ഈ കഥാപാത്രം എത്രത്തോളം അസ്വസ്ഥനാണ്.. എന്താണ് അദ്ദേഹത്തിന്റെ വികാരങ്ങൾ എന്നു വ്യക്തമാക്കുന്ന ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്താണ് ആ പൊലീസുകാരന്റെ അസ്വസ്ഥതകളുടെ കാരണം എന്നു തിരക്കുന്ന സിനിമയാകും ഇലവീഴാപ്പൂഞ്ചിറ. പൊലീസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ നിധീഷ് ജിയും, കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷാജി മാറാടുമാണ് ഇലവീഴാപ്പൂഞ്ചിറയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജൂലായ് 15 നാണ് ചിത്രം തീയറ്ററിൽ എത്തുക.

Hot Topics

Related Articles