പാട്ട് പാടി അഭിനയിച്ച് എ.ആർ. റഹ്മാൻ : പൊന്നിയൻ സെൽവൻ 2 “ആന്തംമ്യൂസിക്ക്” പുറത്ത് ; ഗാനം കാണാം

വൻ വിജയമായ മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഏപ്രില്‍ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്‍റെ ആന്തം മ്യൂസിക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Advertisements

ശിവ ആനന്ദ് ഒരുക്കിയ വരികൾക്ക് ചിത്രത്തിന്റെ സംഗീത സംവിധായകനായ എആര്‍ റഹ്മാന്‍ പാടി അഭിനയിക്കുന്നു. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രത്തിൻ്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി.

അതേ സമയം പൊന്നിയിന്‍ സെല്‍വന്‍ 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്ഡേറ്റ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഉണ്ട്.

കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു.

Hot Topics

Related Articles