കളത്തിപ്പടി: പൊൻപള്ളി പള്ളിയിൽ വലിയ നോമ്പിന്റെ ഭാഗമായുള്ള സൗമോ സംഗമവും 2022 വലിയ നോയമ്പ് കൺവെൻഷനും മാർച്ച് മാസം 6 തീയതി മുതൽ ആരംഭിക്കും. മൂന്നു കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കൺവൻഷൻ ആരംഭിക്കുന്നത്. സെന്റ് തോമസ് കുടുംബയൂണിറ്റ്, മോർ ഇഗ്‌നാത്തിയോസ് കുടുംബയൂണിറ്റ്, സെന്റ് മേരിസ് കുടുംബയൂണിറ്റ് നേതൃത്വത്തിലാണ് കൺവെൻഷൻ യോഗം നടക്കുന്നത്.
ഫാ. ബാബു പാലക്കുന്നേൽ, കോതമംഗലം വചനപ്രഘോഷണം നടത്തും. എല്ലാ യോഗത്തിനു ശേഷവും കഞ്ഞി നേർച്ച ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷൻ യോഗ ദിനങ്ങളിൽ എല്ലാം വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച വൈകുന്നേരം 5.30 കൊശമറ്റം കവലയിലും,5.45 ന് മോസ്‌കോ കവലയിലും 6.00 മണിക്ക് വടവാതൂർ കടത്തിലും വാഹനം എത്തിച്ചേരുന്നതാണ്. യോഗത്തിനു ശേഷവും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.