50 കൊല്ലം മുൻപ് കിട്ടിയ പ്രേമ ലേഖനവും അതിന്റെ പൊല്ലാപ്പും… നിറഞ്ഞ സദസുകളിൽ ‘പൂക്കാലം’ ; സക്‌സസ് ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നൂറു വയസുള്ള ഇട്ടൂപ്പിന്റേയും – കൊച്ചുത്രേസ്യാമ്മയുടേയും കുടുംബത്തിന്റെ കഥ പറയുന്ന “പൂക്കാലം” തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഈ അവസരത്തിൽ സിനിമയുടെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Advertisements

ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് – കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തിയിരിക്കുന്നത്. ‘ആനന്ദ’ത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആന്റണിയും അരുണ്‍ കുര്യനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ‘ആനന്ദ’ത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി. ചന്ദ്രനാണ് പൂക്കാലത്തിന്റേയും ക്യാമറമാന്‍. ഒരുക്കിയ സച്ചിന്‍ വാര്യരാണ് പൂക്കാലത്തിലും സംഗീതം ഒരുക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അബു സലീം, റോഷന്‍ മാത്യു, സുഹാസിനി, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്, സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.

സി.എന്‍.സി. സിനിമാസ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് -സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ -റാഫി കണ്ണാടിപ്പറമ്പ്, നിര്‍മ്മാണ നിര്‍വ്വഹണം -ജാവേദ് ചെമ്പ്, എക്‌സി. പ്രൊഡ്യൂസര്‍ -വിനീത് ഷൊര്‍ണൂര്‍, സൗണ്ട് ഡിസൈനിങ് -സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ -വിശാഖ് ആര്‍. വാര്യര്‍, അസോ. ഡയറക്ടര്‍ -ലിബെന്‍ സേവ്യര്‍, സൗണ്ട് മിക്‌സിങ് -വിപിന്‍ നായര്‍, കളറിസ്റ്റ് -പിലാര്‍ റഷീദ്, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈന്‍ -അരുണ്‍ തെറ്റയില്‍, മാര്‍ക്കറ്റിങ് -സ്നേക്ക്പ്ലാന്റ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.