പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണല്‍ ജി.വി. രാജയുടെ സഹോദരിയുമായ അത്തം നാൾ അംബിക തമ്പുരാട്ടി നിര്യാതയായി

ഈരാറ്റുപേട്ട പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണല്‍ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാള്‍ അംബിക തമ്പുരാട്ടി (98) നിര്യാതയായി. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റന്‍ കേരളവര്‍മ്മയാണ് ഭര്‍ത്താവ്. പുതുശ്ശേരി മനക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും പൂഞ്ഞാര്‍ കോയിക്കല്‍ കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെണ്‍കുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തില്‍ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയില്‍ പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണല്‍ ജി.വി. രാജാ, ആലക്കോട് തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന പി.ആര്‍. രാമവര്‍മ്മ രാജാ, പി. കേരളവര്‍മ്മ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്. 2010 ജൂണ്‍ മാസം മുതല്‍ പൂഞ്ഞാര്‍ കോവിലത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്‌കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം വലിയ പാണ്ഡിത്യം ഉണ്ടായിരുന്ന തമ്പുരാട്ടി നല്ല കലാസ്വാദകയും കൂടിയായിരുന്നു. സംഗീതം, കഥകളി, വാധ്യമേളങ്ങള്‍ തുടങ്ങിയ പരമ്പരാഗത കലകളെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.മക്കള്‍: പി.കെ. പ്രതാപവര്‍മ്മ രാജാ (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥന്‍), ഉഷാവര്‍മ്മ (രാഷ്ട്ര സേവികാ സമിതി മുന്‍ പ്രാന്ത സംഘചാലിക ), രാധികാവര്‍മ്മ (തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍), ജയശ്രീ വര്‍മ്മ., പരേതയായ പത്മജാ വര്‍മ്മ. മരുമക്കള്‍: സുജാത വര്‍മ്മ (തൃപ്പൂണിത്തറ കോവിലകം), ജയപ്രകാശ് വര്‍മ്മ (റിട്ട. യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍, തൃപ്പൂണിത്തുറ കോവിലകം), സുധാകര വര്‍മ്മ (കിളിമാനൂര്‍ കൊട്ടാരം), കെ. മോഹനചന്ദ്ര വര്‍മ്മ (കോയിക്കല്‍ മഠം തൃപ്പൂണിത്തുറ), പരേതനായ കേരളവര്‍മ്മ കൊച്ചപ്പന്‍ തമ്പുരാന്‍ (തൃപ്പൂണിത്തറ കോവിലകം)സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 5 ന് പൂഞ്ഞാര്‍ രാജകുടുംബശ്മാനത്തില്‍ നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.