പൂവൻതുരുത്തിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കടുവാക്കുളം: നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ നിർമ്മാണം ആരംഭിച്ച പൂവൻതുരുത്ത് മേൽപ്പാലം രണ്ടു വർഷത്തിന് ശേഷം പൂർത്തിയായി. വെള്ളിയാഴ്ച വൈകിട്ടോടെ മേൽപ്പാലം ഗതാഗതത്തിനായി തുറന്ന് നൽകി. നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിലൂടെ കടന്നു പോയത്. ഇതോടെ രണ്ടു വർഷം നീണ്ടു നിന്ന പാക്കിൽ സ്വദേശികളുടെ യാത്രാ ദുരിതത്തിനാണ് അറുതിയായിരിക്കുന്നത്.
2019 ഡിസംബറിൽ നാലു മാസം കൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് നിർമ്മാണം ആരംഭിച്ച പാലത്തിന്റെ നിർമ്മാണം രണ്ടു വർഷത്തിനു ശേഷം, 2022 ഫെ്ബ്രുവരിയിൽ പൂർത്തിയായിരിക്കുന്നത്. കോട്ടയം – കായംകുളം റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് മേൽപ്പാലം നിർമ്മാണം 2019 ഡിസംബറിൽ ആരംഭിച്ചത്. ഇതേ തുടർന്നു റൂട്ടിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊവിഡ് വന്നത്. തുടർന്ന്, നിർമ്മാണം ഏതാണ്ട് പൂർണമായും നിലയ്ക്കുന്ന സ്ഥിതിയുണ്ടായി. പൂവൻതുരുത്ത് – പാക്കിൽ റോഡിലാണ് മേൽപ്പാം സ്ഥിതി ചെയ്യുന്നത്. പതിനഞ്ചിലേറെ ബസുകളാണ് ഇതുവഴി സർവീസ് നടത്തിയിരുന്നത്.
ശനിയാഴ്ച വൈകിട്ടോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. നൂറുകണക്കിന് വാഹനങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇതുവഴി കടന്നു പോയത്. ഇതോടെ പ്രദേശവാസികളും അശ്വാസത്തിലായി. പാലം നിർമ്മാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ കോൺഗ്രസ് പ്രദേശത്ത് സമരം നടത്തുകയും, പ്രതിഷേധിക്കുകയും ചെയ്തിരുന്നു.