തിരുവനന്തപുരം, 20 മെയ് 2024: പൂവാറിലെ എസ്ച്ച്വറി സരോവര്‍ പോര്‍ട്ടിക്കോയെ എസ്ച്ച്വറി സരോവര്‍ പ്രീമിയര്‍ എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി സരോവര്‍ ഹോട്ടൽസ്. പ്രകൃതി രമണീയമായ പൂവാര്‍ ദ്വീപിലെ ആഢംബര താമസ സൗകര്യങ്ങളുടെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ പരിണാമം. പുതുക്കിയ ഈ റിസോര്‍ട്ട് ഇപ്പോള്‍ അതിഥികള്‍ക്കായി 5 പൂള്‍ വില്ലകളും 2 സ്യൂട്ട് റൂമുകളും 39 അഴിമുഖ കാഴ്ച്ച നല്‍കുന്ന റൂമുകളുമാണുള്ളത്. അതോടൊപ്പം ഗാര്‍ഡന്‍ കോട്ടേജുകളുടേയും ലീഷര്‍ വില്ലകളുടേയും പ്രീമിയം കോട്ടേജുകളുടേയും തെരഞ്ഞെടുത്ത ഒരു ഭാഗം പുതുക്കി പണിയലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമല്ല, 2024 സെപ്റ്റംബറോടു കൂടി ഇവിടേക്ക് അതിഥികള്‍ക്ക് സ്വാഗതം അരുളുകയും ചെയ്യും. പുതുക്കി പണിത താമസ സൗകര്യങ്ങള്‍ക്ക് പുറമേ, എസ്ച്ച്വറി സരോവര്‍ പ്രീമിയര്‍ ചായക്കട എന്ന പേരില്‍ ഒരു പുതിയ റസ്‌റ്റോറന്റും ആരംഭിച്ചിരിക്കുന്നു.
ഇതിനെല്ലാം പുറമേ, പരിപാടികളും സമ്മേളനങ്ങളും നടത്തുന്നതിനായി 300 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പൂവാര്‍ ഹോളും 100 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നെയ്യാന്‍ ഹോളും 22 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബോര്‍ഡ് റൂമും 2000 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ലോണുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ പുതിയ നീക്കം അവതരിപ്പിക്കുന്നത് എന്ന് സരോവര്‍ ഹോട്ടൽസിന്റെ മാനേജിങ്ങ് ഡയറക്ടറും ലോവ്റ ഹോട്ടൽസ് ഇന്ത്യയുടെ ഡയറക്ടറുമായ അജയ് കെ ബക്കായ പറഞ്ഞു.