കൗതുക കാഴ്ച്ച; പൂവത്തുംചുവട് പൂമംഗലത്ത് കാലം തെറ്റി കൊന്നമരം പൂത്തു

കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.

Advertisements

കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ് പൂമംഗലം ഭാഗത്തേക്ക് എത്തുന്നത്. കാലാവസ്ഥ വ്യതിയാനവും കനത്ത ചൂടുമാകാം കൊന്നമരം കാലം തെറ്റി പൂക്കാൻ ഇടയായതെന്നാണ് കരുതപ്പെടുന്നത്.

Hot Topics

Related Articles