ആലപ്പുഴ :ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണത്തോടനുബന്ധിച്ചു പുതിയതായി നിർമിച്ച പൂപ്പള്ളി കോസ്‌വേ ഗതാഗതത്തിനായി തുറന്നു കൊടുത്തു. 100 മീറ്റർ നീളത്തിലും 14 വീതിയിലുമാണു കോസ്‌വേ നിർമിച്ചത്. നവീകരണത്തിന്റെ ഭാഗമായി 3 കോസ്‌വേകളാണു നിർമിച്ചത്.
ഇതിൽ മാമ്പുഴക്കരിയിൽ നിർമിച്ച കോസ്‌വേ നേരത്തെ ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. നെടുമുടി പാലത്തിനു കിഴക്കുഭാഗത്തായിട്ടാണു മൂന്നാമത്തെ കോസ്‌വേ നിർമിച്ചത്. ഇതിന്റെ അവസാനത്തെ സ്പാനിന്റെ കോൺക്രീറ്റിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കോൺക്രീറ്റിനു വേണ്ടത്ര ഉറപ്പു ലഭിച്ചശേഷം നെടുമുടി കോസ്‌വേയും ഗതാഗതത്തിനായി തുറന്നു കൊടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമാണം പൂർത്തിയാക്കിയ പാലങ്ങളുടെ ഭാര പരിശോധന ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ പള്ളിക്കൂട്ടുമ്മ പാലത്തിന്റെ ഭാര പരിശോധന പൂർത്തിയായി. ഇന്നു മുതൽ പാറശേരിയിൽ പുനർ നിർമിച്ച ചെറിയ പാലത്തിന്റെ ഭാര പരിശോധന ജോലികൾ ആരംഭിക്കും. അന്തരീക്ഷ താപനില പരിശോധിക്കുന്നതടക്കമുള്ള ജോലികളാണ് ഇന്നു മുതൽ നടത്തുന്നത്. അടുത്ത ദിവസം പാലത്തിൽ ഭാരം കയറ്റിയുള്ള പരിശോധനകൾ നടക്കും.