കോട്ടയം : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന യൂണിറ്റി മീറ്റ് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. അന്നേദിവസം രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് യൂണിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും.
കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക.
നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും വലിയതോതില്‍ ഭീഷണി നേരിടുകയാണ്. ഏകാധിപത്യ ഭരണത്തിലൂടെ എതിര്‍ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഒരുവശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരുവശത്ത് മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന അജണ്ടയാണ് ആര്‍എസ്എസ്സിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവ്വഹണത്തിനായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലക്ക് ഈ സാഹചര്യത്തിൽ ‘റിപ്പബ്ലിക്കിനെ രക്ഷിക്കുക ‘ എന്ന സന്ദേശത്തിൽ ദേശവ്യാപകമായി രാജ്യത്ത് യൂണിറ്റി മീറ്റുകളും, യൂണിറ്റി മാർച്ചും സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ വഹാബ്, സെക്രട്ടറി കെ.എം.സിദ്ധീഖ്, ഈസ്റ്റ് ജില്ലാ പ്രസിഡൻറ് സുനീർ മൗലവി, സെക്രട്ടറി ടി.എം. സൈനുദ്ധീൻ എന്നിവർ പറഞ്ഞു