തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോക് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന പോപുലേഷന്‍ റിസര്‍ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച, കേരളത്തിലെ ആദ്യത്തെ പോപുലേഷന്‍ ക്ലോകിന്റെ ഉദ്ഘാടനം കേരള യൂനിവേഴ്സിറ്റി കാര്യവട്ടം കാംപസില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡയറക്ടര്‍ ജെനറല്‍ സന്ധ്യാ കൃഷ്ണമൂര്ത്തിയാണ് ഉദ് ഘാടനം ചെയ്തത്.ഈ പോപുലേഷന്‍ ക്ലോകില്‍ ഓരോ ദിവസവും അതാതു ദിവസത്തെ ഇന്‍ഡ്യയിലെയും കേരളത്തിലെയും ജനസംഖ്യ ഡിജിറ്റലായി പ്രദര്‍ശിപ്പിക്കുന്നു. പ്രസ്തുത ചടങ്ങില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മിഷന് ഡയറക്ടര്‍ ഡോക്ടര്‍ രത്തന്‍ കേല്‍കര്‍ (IAS) സന്നിഹിതനായിരുന്നു .പ്രസ്തുത ചടങ്ങില്‍ യൂനിവേഴ്സിറ്റി സിന്‍ഡികേറ്റ് അംഗങ്ങള്‍, IQAC ഡയറക്ടര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്പിച്ചു. തുടര്‍ന്ന് ഡെമോഗ്രാഫി വകുപ്പിന്റെയും പോപുലേഷന്‍ റിസര്‍ച് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ലോക ജനസംഖ്യാ ദിനാചരണത്തില്‍ സന്ധ്യാ കൃഷ്ണമൂര്‍ത്തി മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ ഡോക്ടര്‍ മീനാക്ഷി പ്രഭാഷണം നടത്തി.