മലപ്പുറം: ലോറിയില്‍ നിന്ന് മരത്തടികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മരങ്ങള്‍ ലോറിയില്‍ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളില്‍ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീൻ്റെ ദേഹത്തേക്ക് മരത്തടികള്‍ ഓരോന്നായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാർ ഉടൻ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ അപകടം നടക്കുന്നത് കൃത്യമായി കാണാം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.