സർക്കാർ പിന്തുണയോടെ ഉറപ്പായ റിട്ടേണ്‍സ് ലഭിക്കുന്ന ഉയർന്ന പലിശയുള്ള നിക്ഷേപമാണോ നിങ്ങള്‍ തേടുന്നത്? പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ് നിങ്ങള്‍ക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. പോസ്റ്റ് ഓഫീസ് വഴിയാണ് പ്രധാനമായും പദ്ധതി അവതരിപ്പിച്ചതെങ്കിലും എല്ലാ ബാങ്കുകളിലും നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ സ്കീമിന് കീഴില്‍, നിങ്ങള്‍ പ്രതിവർഷം 500 രൂപയെങ്കിലും നിക്ഷേപിക്കണം. നിലവില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം നികുതി ആനുകൂല്യങ്ങളും പദ്ധതിയുടെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. 1.5 ലക്ഷം രൂപയാണ് പദ്ധതിയിലെ പരമാവധി വാർഷിക പരിധി.
ഇത്തരത്തില്‍ പ്രതിദിനം 250 നിക്ഷേപിച്ച് 24 ലക്ഷം രൂപ വരെ റിട്ടേണ്‍സ് നേടാൻ നിങ്ങള്‍ക്ക് സാധിക്കും. ഇതിനായി പ്രതിദിനം 250 എന്ന കണക്കില്‍ ഓരോ മാസവും 7500 രൂപ വീതം 15 വർഷത്തേക്കാണ് നിക്ഷേപിക്കേണ്ടത്. നിങ്ങള്‍ 25 വയസില്‍ നിക്ഷേപം ആരംഭിക്കുമെന്ന് കരുതുക. 15 വർഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലയളവ്. ഇത്തരത്തില്‍ നിങ്ങള്‍ 40 വയസ് വരെ മൊത്തം 13,50,000 രൂപ നിക്ഷേപിക്കും. ഈ സ്‌കീമില്‍ നിങ്ങള്‍ക്ക് 7.1 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പലിശയായി 10,90,926 രൂപ ലഭിക്കും, കൂടാതെ മൊത്തം മെച്യൂരിറ്റി തുക 24,40,926 രൂപയും ആകും.സർക്കാരിന്റെ ഇ വിഭാഗത്തില്‍ വരുന്നതുകൊണ്ട് തന്നെ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന ആളുകള്‍ക്ക് നകുതി അടയ്ക്കേണ്ടി വരുന്നില്ല. ഇത് പൂർണമായും നികുതി രഹിതമാണ്. ഇതുവഴി, നിക്ഷേപങ്ങള്‍, റിട്ടേണുകള്‍, മെച്യൂരിറ്റി തുകകള്‍ എന്നിവയിലും നിങ്ങള്‍ നികുതി ലാഭിക്കുന്നു എന്നതും എടുത്തു പറയണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വായ്പ സൗകര്യമാണ് പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്കുള്ള മറ്റൊരു സൗകര്യവും നേട്ടവും. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നത്. നിയമങ്ങള്‍ അനുസരിച്ച്, പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിറെ പലിശ നിരക്കിനേക്കാള്‍ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങള്‍ പിപിഎഫ് അക്കൗണ്ടില്‍ 7.1 ശതമാനം പലിശ എടുക്കുകയാണെങ്കില്‍, വായ്പ എടുക്കുന്നതിന് 8.1 ശതമാനം പലിശ നല്‍കേണ്ടി വരും.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയായതിനാല്‍ തന്നെ ഭവന നിർമാണം അടക്കമുള്ള ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇതില്‍ നിന്നുള്ള പണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിവർഷം 500 രൂപയാണ് പദ്ധയിലെ കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാൻ സാധിക്കും. മെച്വൂരിറ്റി കലയളവിന് ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍, കാലാവധി പൂർത്തിയാകുമ്പോള്‍, 5 വർഷത്തേക്കുകൂടി അക്കൗണ്ട് നീട്ടാനും കഴിയും.