കോട്ടയം ജില്ലയിലെ അതിദരിദ്രരുടെ പട്ടിക ഡിസംബര്‍ 31 ന്; അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യും

കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ അന്തിമ പട്ടിക ഡിസംബര്‍ 31 ന് നിലവില്‍വരും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതല വിവരശേഖരണവും സൂപ്പര്‍ ചെക്കിംഗും പൂര്‍ത്തിയായി.
ഇപ്പോള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഞ്ചായത്ത്/നഗരസഭതല സാധ്യതപട്ടികയിലെ പരാതികള്‍ അതത് ഗ്രാമസഭയില്‍ ചര്‍ച്ചചെയ്ത് തീര്‍പ്പാക്കും. ഇതിനായി ഡിസംബര്‍ 29 ,30 തിയതികളില്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഗ്രാമസഭ ചേരും ഡിസംബര്‍ 31 ന്പഞ്ചായത്ത്/നഗരസഭ സമിതികള്‍ യോഗം ചേര്‍ന്ന് വൈകുന്നേരം അഞ്ചിനകം അതിദരിദ്രരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാതല നിര്‍വാഹക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍ദ്ദേശം നല്‍കി.

Advertisements

അതിദരിദ്രരുടെ അന്തിമ പട്ടിക തയ്യാറാക്കല്‍ പ്രക്രിയയില്‍ ജില്ലയെ ഒന്നാമതെത്തിക്കുവാന്‍ പ്രയത്നിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ജനകീയ സമിതിയംഗങ്ങള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരായ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ കില റിസോഴ്‌സ് പേഴ്‌സന്‍സ് തുടങ്ങിയവരെ യോഗത്തില്‍ നിര്‍മ്മല ജിമ്മി അഭിനന്ദിച്ചു.
അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ ജീവനോപാധിക്ക് ആവശ്യമായ മൈക്രോപ്ലാന്‍
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമിടുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രക്രിയയുടെ ജില്ലാ നോഡല്‍ ഓഫീസറായ പി.എ.യു. പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, ആര്‍ ജി എസ് എ കോര്‍ഡിനേറ്റര്‍ ഡോ.എസ്.വി. ആന്റോ, കില ജില്ല ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.