പവർ സ്റ്റാറിൽ മോഹൻ ലാൽ; പീറ്റർ ഹെയിൻ; ഗസ്റ്റ് റോളിൽ രക്ഷിത് ഷെട്ടി; മ്യൂസിക്കിന് കെ.ജി.എഫിന്റെ സംഗീത സംവിധായകൻ; ബാബു ആന്റണി ചിത്രത്തിലേയ്ക്കു വേണ്ടത് എന്താണെന്നു വ്യക്തമാക്കി ഒമർ ലുലു

കൊച്ചി: തന്റെ പുതിയ ചിത്രമായ പവർസ്റ്റാറിൽ കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബാസൂറിനെയും ഫൈറ്റിന് പീറ്റർ ഹെയ്ൻ, രാമ ലക്ഷ്മണൻ എന്നിവരെയും കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്ന് സംവിധായകൻ ഒമർ ലുലു. ഇവരെ കൂടാതെ മോഹൻലാലിന്റെയും രക്ഷിത് ഷെട്ടിയുടെയും ഓരോ ഗസ്റ്റ് റോളുകളും പ്‌ളാൻ ചെയ്തിരുന്നെന്നും പക്ഷേ ഇതൊന്നും നടക്കില്ലെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. ബഡ്ജറ്റ് കൂടിയത് കൊണ്ട് ബിസിനസ്സ് ആവില്ലെന്ന് കണ്ട് മലയാളത്തിലെ മിക്ക നിർമ്മാതാക്കളും പിന്മാറിയതിനാൽ മിനിമം ബഡ്ജറ്റിൽ സിനിമ പൂർത്തിയാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

Advertisements

ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുമ്ബ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. കേരളത്തിലും കർണാടകയിലുമായി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പവർസ്റ്റാർ പറയുന്നതെന്ന് നേരത്തെ ഒമർ ലുലു സൂചിപ്പിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലും കർണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥ ആയത് കൊണ്ട് പവർസ്റ്റാർ മലയാളം കന്നട ബൈലിംഗ്വൽ മൂവി ആയിട്ടാണ് പ്‌ളാൻ ചെയ്തത്.

കെജിഎഫ് മ്യൂസിക് ഡയറക്ടർ രവി ബാസൂർ പിന്നെ ഫൈറ്റിന് പീറ്റർ ഹെയൻ,രാമ ലക്ഷമൺ എന്നിവരും.
ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോൾ അങ്ങനെ കുറെ ആഗ്രഹങ്ങൾ പവർസ്റ്റാറിൽ ഉണ്ടായിരുന്നു.
പക്ഷേ ബഡ്ജറ്റ് കൂടിയത് കൊണ്ട് ബിസ്സിനസ് ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്‌സും പവർസ്റ്റാറിനെ കൈ ഒഴിഞ്ഞു, ഇനി മലയാളത്തിൽ മിനിമം ബഡ്ജറ്റിൽ ബാബു ചേട്ടനെ വെച്ച് മാക്‌സിമം മാസ്സ് അതാണ് പവർസ്റ്റാർ

Hot Topics

Related Articles