ഗാനഗന്ധര്വന് എന്ന് മലയാളികള്‍ ഒരാളെയേ വിളിച്ചിട്ടുള്ളൂ. അത് യേശുദാസ് എന്ന മലയാളികളുടെ ദാസേട്ടനെയാണ്. ആ ശബ്ദമാധുരി ശ്രവിക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. ഇക്കഴിഞ്ഞ ദിവസമാ യേശുദാസിന്റെ ജന്മദിനം ഏവരും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയത്. സെലിബ്രിറ്റികളെല്ലാം തന്നെ അവരുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ആശംസകളറിയിച്ചിരുന്നു. അതോടൊപ്പം ഗായകരെല്ലാം ചേര്‍ന്ന് ഒരു ട്രിബ്യൂട്ട് വീഡിയോയും ചെയ്തിരുന്നു. ഇപ്പോഴിതാ യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ് അവരുടെ ചില കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധേയമാവുകയാണ്.
അവരുടെ പ്രണയത്തെക്കുറിച്ചു മകന് വിജയ് യേശുദാസിന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം മനസുതുറന്നിരിക്കുകയാണ്. യേശുദാസിന്റെ പാട്ടിന്റെ വഴിയെ സഞ്ചരിച്ച് മകന് വിജയ് യേശുദാസും ഇന്ന് സം?ഗീതലോകത്ത് പ്രശസ്തനാണ്. വളരെ ചെറുപ്പം മുതല്‍ പാട്ടിനോട് കമ്പമുണ്ടായിരുന്ന വിജയ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തതും സംഗീതത്തിന് തന്നെയായിരുന്നു. ഇന്ന് സിനിമ ഇന്ഡസ്ട്രിയിലെ തിരക്കുള്ള ഗായകനായി മാറിക്കഴിഞ്ഞു വിജയ് യേശുദാസ്. വിജയ് മാത്രമല്ല മകള്‍ അമേയയ്ക്കും സംഗീതാഭിരുചിയുണ്ട്. ഗായകനായി മാത്രമല്ല അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ കുടുംബത്തെക്കുറിച്ച് പ്രഭ യേശുദാസ് പറഞ്ഞതിങ്ങനെയാണ്. ‘മൂന്ന് മക്കളും ചെറുപ്പത്തില്‍ തന്നെ പാടുമായിരുന്നു. പക്ഷെ വിജയ്ക്കാണ് ടേസ്റ്റ് കൂടുതല്‍ ഉള്ളതെന്ന് ദാസേട്ടന് പറയുമായിരുന്നു. വിജയ് പാട്ടില്‍ കൂടുതല്‍ ശ്രദ്ധിച്ചു. മറ്റ് രണ്ടുപേര്‍ പഠിത്തത്തിലും. പെണ്മക്കളില്ലാത്ത സങ്കടം മാറിയത് ദര്‍ശന വന്നതോടെയാണ്. ആ കുടുംബത്തെ ഞങ്ങള്‍ക്ക് നേരത്തെ അറിയാം.’ ‘മോളുടെ പതിനാറാം വയസിലാണ് ഞങ്ങള്‍ മോളെ കാണുന്നത്. ഒരു പ്രോഗ്രാമിന് താലപ്പൊലിയെടുക്കാന്‍ വന്നപ്പോള്‍. പിന്നെ അവള് ഞങ്ങളുടെ മകളായി. വിജയുടെ പെണ്ണായി വീട്ടിലേക്ക് വന്നു. വിശാലിന്റെ ഭാര്യ വിനയയും വിശാലും അമേരിക്കയിലാണ്.’
‘രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിര്‍ബന്ധിച്ചിട്ടുമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത്. ദാസേട്ടന്റെ അപ്പച്ചന് അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ.’
പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ദര്‍ശനയും. ‘വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അത് വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.’
‘പക്ഷെ അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ട് പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നാണ് അടുത്തിടെ ഒരു ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ’ വിജയ് യേശുദാസ് പറഞ്ഞത്.