മലയാളികള്‍ക്കിടയില്‍ മാത്രമല്ല, മറുഭാഷാ സിനിമാ പ്രേമികള്‍ക്കിടയിലും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ചർച്ചയാവുകയാണ്. ഇന്നലെ അര്‍ധരാത്രി റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി തുടരുകയാണ്. സംവിധായകൻ എസ് എസ് രാജമൗലി, രജനികാന്ത് ഉൾപ്പടെയുള്ളവർ ട്രെയ്‌ലറിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോൾ സിനിമയെക്കുറിച്ച് പ്രഭാസ് പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. ‘ഒരേയൊരു മോഹൻലാൽ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും’ എന്നാണ് പ്രഭാസ് കുറിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലറിനൊപ്പമാണ് പ്രഭാസ് ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആന്റണി പെരുമ്പാവൂർ ഇല്ലെങ്കിലും എമ്പുരാൻ ട്രെയ്‌ലറിൽ മകനുണ്ട്; ആളെ കണ്ടെത്തി സോഷ്യൽ മീഡിയ
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.