ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്ക് നിരാശ. ഇന്ത്യക്കെതിരെ ലെസസ്റ്ററിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പൂജാര മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായി. ആറ് പന്ത് നേരിട്ട പൂജാരക്ക് അക്കൗണ്ട് തുറക്കാനായില്ല.
കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി മിന്നുന്ന ഫോമിലായിരുന്ന പൂജാരക്ക് പക്ഷേ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ക്രിക്കറ്റിലെ പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ടു മാസമായി ഇംഗ്ലണ്ടിലുള്ള പൂജാരക്ക് പക്ഷെ പരിശീലന മത്സരത്തില്‍ തിളങ്ങാനായില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പൂജാര പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടുമോ എന്ന കാര്യം സംശയത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
246-8 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ രണ്ടാം ദിനം തുടക്കത്തിലെ ലെസസ്റ്റര്‍ഷെയരിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ലെസസ്റ്റര്‍ ക്യാപ്റ്റന്‍ സാമുവല്‍ ഇവാന്‍സിനെ വിരാട് കോലിയുടെ കൈകകളിലെത്തിച്ച മുഹമ്മദ് ഷമി പിന്നാലെ പൂജാരയെയും മടക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലെസസ്റ്റര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ ലൂയിസ് കിംബ്ലറും റണ്‍സൊന്നും എടുക്കാതെ ജോയെ എവിസണുമാണ് ക്രീസില്‍.