പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി നിർമ്മിച്ച വീടിന്റെ കൈമാറ്റം നടന്നു 

നെടുങ്കണ്ടം:പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്കിന് കീഴിൽ 2022-23 വർഷത്തിൽ നിർമ്മാണം പൂർത്തിയാക്കിയ  ആദ്യത്തെ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. കരുണാപുരം ഗ്രാമ പഞ്ചായത്തിലെ  ബാബു രാമൻ, സുനി ബാബു ദമ്പതികൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ടി കുഞ്ഞ്  വീടിന്റെ താക്കോൽ കൈമാറി. 

Advertisements

   കരുണാപുരം പഞ്ചായത്തിലെ പത്താം വാർഡിൽ കഴിഞ്ഞ 25 വർഷങ്ങളായി താമസിച്ചു വരുന്ന ദമ്പതികളാണ് വെട്ടത്ത് വീട്ടിൽ ബാബു രാമനും സുനി ബാബുവും.  ഇരുവർക്കും ആകെയുള്ള സമ്പാദ്യം  52 സെന്റ് സ്ഥലവും അതിനുള്ളിലെ ഒരു കൊച്ചു വീടുമാണ്. നാലു ചുവരും മേൽക്കൂരയും ഉണ്ടെന്നതല്ലാതെ അടച്ചുറപ്പുള്ള ഒരു വീടില്ലായിരുന്നു. മക്കളില്ലാത്ത ഇവർക്ക് മറ്റാരും ആശ്രയവുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്വസനസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ബാബു. ചികിത്സക്കായി ഒരു വൻ തുക തന്നെ ചെലവഴിക്കേണ്ടതായും വന്നു. വീട് ലഭിച്ചതിനാൽ ഇനി കാറ്റിനെയും മഴയെയും ഭയക്കാതെ പുതിയ വീട്ടിൽ കഴിയാമെന്ന സന്തോഷത്തിലാണ് ഇരുവരും. താക്കോൽ ദാന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാൽ, വാർഡ് മെമ്പർ മാത്യൂസ് മറ്റപ്പള്ളി, ബി ഡി ഒ ദിലീപ് എം കെ,വില്ലേജ് ഉദ്യോഗസ്ഥരായ റീനമോൾ ചാക്കോ, രമ്യ എസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.