ലണ്ടൻ : ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ന് ടൈ ബ്രേക്കര്‍. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോര്‍വേ താരം മാഗ്നസ് കാള്‍സനും തമ്മില്‍ വൈകിട്ട് 4.30നാണ് മത്സരം.
ബുധനാഴ്ച നടന്ന രണ്ടാം ഗെയിമും സമനില ആയതോടെയാണ് ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് കടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തില്‍ 30 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സനും പ്രഗ്നാനന്ദയും രണ്ടാം ഗെയിമിലും സമനില അംഗീകരിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ ഗെയിം 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന ടൈ ബ്രേക്കറില്‍ ലോക ചെസ് ചാമ്ബ്യനെ തീരുമാനിക്കും.
വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്‍റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാമ്ബ്യനായിട്ടുണ്ട്. ലോക ചെസ് ചാംപ്യൻഷിപ്പില്‍ ചൈനയുടെ ഡിങ് ലിറന്‍റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്.