ആലപ്പുഴ :കേരളത്തിലെ ബിജെപി നേതൃത്വം മാറുമെന്നത്
തെറ്റായ പ്രചാരണം മാത്രമാണെന്ന് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ ബിജെപി പാർട്ടി നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപിയുടെ കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ സംസാരിച്ചു.
കെ.സുരേന്ദ്രനെ മാറ്റില്ലെന്നും,സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണെന്നും ,സുരേന്ദ്രൻ അടക്കം സംസ്ഥാനത്തെ
ഒരു നേതാവിനെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികൾ ആവശ്യമെങ്കിൽ വിപുലീകരിക്കുകയും ശക്തമാക്കുകയും ചെയ്യുമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേതൃത്വം മാറുമെന്നത് സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജ പ്രചരണം മാത്രമാണെന്നും , ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുക
കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി മാഫിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് പിണറായി സർക്കാരിൻ്റേതെന്നും ,
യുഡിഎഫിലെ പോലെ എൽഡിഎഫിലും കുടുംബാധിപത്യമാണ് നടക്കുന്നത് .
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒന്നാമത്തെ പാർട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം പാർട്ടി യോഗത്തിൽ പറഞ്ഞു. അരിയടക്കം സൗജന്യമായി നൽകി കൊണ്ടുള്ള
മോദി സർക്കാരിൻ്റെ സദ്ഭരണ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി സർക്കാരിൻ്റെ
ദേശീയപാതാ വികസനം കേരളത്തിൻ്റെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.