പ്രണബ് മുഖർജിയോട് കോൺഗ്രസ് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകൻ; കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നെന്ന് വിശദീകരണം

ദില്ലി: പ്രണബ് മുഖർജിയുടെ മകള്‍ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു.

Advertisements

കോണ്‍ഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകള്‍ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു. മന്‍മോഹന്‍ സിംഗിന് പ്രവര്‍ത്തക സമിതി ചേര്‍ന്ന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയെങ്കില്‍ ആ പരിഗണന പ്രണബ് മുഖര്‍ജിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നാണ് മുതിര്‍ന്ന നേതാവ് അന്ന് പറഞ്ഞത്. എന്നാല്‍ അച്ഛന്‍റെ ഡയറികുറിപ്പ് വായിച്ചപ്പോള്‍ മുന്‍ രാഷ്ടപതി കെ ആര്‍ നാരായണന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞെന്നും, അനുശോചന കുറിച്ച്‌ തയ്യാറാക്കിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്നും ശര്‍മ്മിഷ്ഠ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകണവുമായി പ്രണബിന്‍റെ മകന്‍ രംഗത്തുവന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.