കൊച്ചി: യാത്രകളെ ഏറെ പ്രണയിക്കുന്ന യുവതാരമാണ് പ്രണവ് മോഹൻലാൽ. പ്രണവിൻറെ യാത്രകളും ചിത്രങ്ങളും സ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Advertisements
തായ്ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് പ്രണവ് പോസ്റ്റ് ചെയ്തത്. 2017ൽ നടത്തിയ യാത്രക്കിടെ പകർത്തിയതാണ് ദൃശ്യങ്ങൾ. ഹോളിവുഡ് ചിത്രങ്ങളിലെ ചില സീനുകളെ ഓർമിപ്പിക്കുംവിധമുള്ള താരത്തിൻറെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.