തിരുവനന്തപുരം: ഡോക്ടർ എ ജയതിലക് ഐഎഎസ് ഒരുപാട് പേരുടെ ജീവിതം തകർത്തിട്ടുണ്ടെന്ന് എൻ പ്രശാന്ത് ഐഎഎസ്. ജയതിലകിനെതിരെ ആദ്യം നടത്തിയ പരാമർശത്തില്‍ നടപടി വരാനിരിക്കെയാണ് അധിക്ഷേപ പരാമർശവുമായി പ്രശാന്ത് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ജയതിലകിനെയും മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിലായ ഗോപാലകൃഷ്ണൻ ഐഎഎസിന്റെയും വാർത്ത കൊടുത്ത മാദ്ധ്യമത്തെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.
ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണമെന്ന് ചിലർ ഭീഷണി രൂപത്തില്‍ ഉപദേശിക്കുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു. ജയതിലക് നശിപ്പിച്ചവരുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍ ഭയം ഉണ്ടാകില്ലെന്നും അവർക്ക് നീതി നേടി കൊടുക്കാനുളള വാശിയാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ പ്രതികരിച്ചു.