കോട്ടയം പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ് : വിഷ്ണുവിന്റെ മാരക സ്പെല്ലും സൂര്യയുടെ ഓൾ റൗണ്ട് പ്രകടനവും ക്ലബ് ഇലവന് വൻ ജയം 

കോട്ടയം : കോട്ടയം പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റിൽ വിഷ്ണു പ്രതാപിന്റെ തകർപ്പൻ സ്പെല്ലും സൂര്യ ശങ്കറിന്റെ ഓൾ റൗണ്ട് പ്രകടനത്തിന്റെയും മികവിൽ മാധ്യമത്തിന് എതിരെ ക്ലബ് ഇലവന് തകർപ്പൻ വിജയം. രണ്ട് ഓവറിൽ ഏഴ് റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിഷ്ണു പ്രതാപിന്റെയും , പത്ത് പന്തിൽ ആറ് സിക്സും രണ്ട് ഫോറും സഹിതം 44 റണ്ണെടുക്കുകയും , രണ്ട് ഓവറിൽ 16 റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സൂര്യയുമാണ് ടീമിന്റെ വിജയ ശില്പികൾ. 

Advertisements

ആദ്യം ബാറ്റ് ചെയ്ത മാധ്യമം ടീം എട്ട് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി 58 റണ്ണാണ് നേടിയത്. ആദിലും (11), ബിലാലും (15) , നിസാമും (14) എന്നിവർ മാത്രമാണ് മാധ്യമത്തിന് വേണ്ടി രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിൽ സ്റ്റാർ ബാറ്റർ ഹിരണിനെ ആദ്യം നഷ്ടമായെങ്കിലും സൂര്യയുടെ തകർപ്പൻ ആക്രമണമാണ് ടീമിനെ വിജയിപ്പിച്ചത്. 2.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി ക്ലബ് ഇലവൻ 61 റൺ എടുത്താണ് വിജയിച്ചത്. 

Hot Topics

Related Articles