കൊച്ചി: നിരവധി ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.അഭിനയത്തിന് ബ്രേക്ക് നൽകി യാത്രകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പ്രണവ്. ഇപ്പോഴിതാ പ്രണവിനെ അപ്രതീക്ഷിതമായി കണ്ട ഒരു ആരാധികയുടെ ആഹ്ലാദപ്രകടനത്തിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്.
പ്രണവിനെ കണ്ട സന്തോഷത്തിൽ ഫോട്ടോ എടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ആരാധികയെ വിഡിയോയിൽ കാണാം. യാത്രക്കിടെയാണ് പ്രണവിനെ ആരാധിക കാണുന്നത്. സ്ഥലം ഏതെന്ന് വ്യക്തമല്ല. പ്രണവിന്റെ പുതിയ യാത്ര ഊട്ടിയിലേക്കാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇൻസ്റ്റഗ്രാം പേജിൽ ഊട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രണവ് പങ്കുവച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഹൃദയത്തിനായിരുന്നു. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയായിരുന്നു പ്രണവ് ചിത്രത്തിൽ അവതരിപ്പിച്ചത്. കല്യാണി പ്രിദർശൻ, ദർശന രാജേന്ദ്രൻ, അന്നു, അരുൺ കുര്യൻ, വിജയരാഘവൻ, അജു വർഗീസ് തുടങ്ങിയവരാണ് ഹൃദയത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.