തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോതമംഗലം പോത്താനിക്കാട് സ്വദേശി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍. വേലംപ്ലാക്കല്‍ സാജനെ (40) യാണ് പിടികൂടിയത്. പ്രതിയെ മുരിക്കാശേരി പൊലീസ് തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. രണ്ടു മാസം മുന്‍പാണ് കേസിനു ആസ്പദമായ സംഭവം.
മുരിക്കാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് സാജനെതിരെ മുരിക്കാശേരി പോലീസ് കേസെടുക്കുന്നത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന ഇയാളെ മുരിക്കാശേരി പോലീസിലെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടുക്കി എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തില്‍ മുരിക്കാശേരി എസ്.ഐ റോയി എന്‍.എസ്, എ.എസ്.ഐ സേവ്യര്‍ പി.ഡി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അനീഷ് കെ.ആര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ് ചെയ്തത്. ഇയാളുടെ ജോലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.