കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍; പ്രതിയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍. പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഓഡിയോ- വീഡിയോ ഓഫീസറായ വിനോദ് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം കാറില്‍ വച്ച് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ശ്രീ ആശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.

Advertisements

സര്‍ക്കാരിന് വേണ്ടി ഓഡിയോ- വീഡിയോ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന മ-മെഗാ മീഡിയ എന്ന സ്ഥാപനത്തിന് 21 ലക്ഷം രൂപയുടെ ബില്‍ വിനോദ് കുമാര്‍ പാസാക്കി നല്‍കാനുണ്ടായിരുന്നു. ഈ തുക മാറി നല്‍കുന്നതിന് വേണ്ടി സ്ഥാപന ഉടമയായ രതീഷ് പല പ്രാവശ്യം വിനോദിനെ സമീപിച്ചിരുന്നു. എന്നാല്‍, ബില്‍ തുകയുടെ പതിനഞ്ച് ശതമാനമായ 3.75 ലക്ഷം രൂപ നല്‍കിയെങ്കില്‍ മാത്രമേ ബില്‍ പാസാക്കുകയുള്ളൂ എന്ന് വിനോദ് കുമാര്‍ അറിയിച്ചു. ഇക്കാര്യം രതീഷ് വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രതീഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ദക്ഷിണ മേഖലാ പൊലീസ് സൂപ്രണ്ട് ജയശങ്കറിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ആശോക് കുമാറിന്റെ നേതൃത്വം വിജിലന്‍സ് സംഘം, വൈകിട്ട് മൂന്ന് മണിയോടെ മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് കൈക്കൂലിയുടെ ആദ്യ ഗഡുവായ 25000 രൂപ വാങ്ങുന്നതിനിടയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് കുമാര്‍, അജിത്ത്, അസി. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മധു ഉമേഷ്, പ്രേം ദേവ്, ഹാഷിം, പ്രമോദ്, നിജു മോഹന്‍, ഡ്രൈവര്‍മാരായ ഷിബ, അശ്വിന്‍ തുടങ്ങിയവരും സ്ഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles