പ്രീ സീസണ്‍ സൗഹൃദ ഫുട്ബോൾ മത്സരം ; ഇന്റർ മയാമിക്ക് വീണ്ടും സമനില

ടോക്കിയോ : മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ഇന്റർ മയാമിക്ക് വീണ്ടും സമനില.ജപ്പാനിസ് ക്ലബ് വിസെല്‍ കോബെയ്ക്കെതിരായ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ പകരക്കാരനായി ലയണല്‍ മെസ്സി കളത്തിലിറങ്ങി. ഇതോടെ ശാരീരിക അസ്വസ്ഥതകള്‍ മാറി താരം തിരികെ വന്നത് ആരാധകർക്ക് ആശ്വാസമായി.

Advertisements

മത്സരത്തിന്റെ ആദ്യ പകുതിയില്‍ വീസല്‍ കോബെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഏതാനും ഗോള്‍ അവസരങ്ങള്‍ വീസല്‍ താരങ്ങള്‍ സൃഷ്ടിച്ചു. സ്ട്രൈക്കർ ജൂയ ഒസാക്കയുടെ പ്രകടനം ശ്രദ്ധേയമായി. രണ്ട് തവണ വീസല്‍ സ്ട്രൈക്കർ പോസ്റ്റിലേക്ക് ഷോട്ടുകള്‍ പായിച്ചു. എങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

60-ാം മിനിറ്റില്‍ മെസ്സി കളത്തിലിറങ്ങിയത് മാത്രമാണ് മയാമി ആരാധകർക്ക് ആശ്വസിക്കാനുള്ളത്. 79-ാം മിനിറ്റില്‍ ഗോളിലേക്ക് നീങ്ങിയ മെസ്സിയുടെ രണ്ട് ഷോട്ടുകള്‍ വീസെല്‍ പ്രതിരോധം തട്ടിയകറ്റി. പിന്നാലെ മത്സരം ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങി.

Hot Topics

Related Articles