നസ്ലെനും മമിതയും പ്രധാന വേഷത്തിലെത്തിയ പ്രേമലുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും പ്രേമലുവിന് ആഗോള ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 14 കോടി രൂപയോളം പ്രേമലുവിന് നേടാനിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഭ്രമയുഗമെത്തിയിട്ടും പ്രേമലുവിന്റെ ഇന്നലത്തെ കളക്ഷനില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്നലെ പ്രേമലു ഇന്ത്യയില്‍ 1.40 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട്. ആഗോള ബോക്സ് ഓഫീസില്‍ 21 കോടി രൂപയില്‍ അധികം നേടിയ പ്രേമലുവിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് എഡിയും ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവര്‍ നസ്ലെനും മമിതയ്ക്കുമൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുകയും ചെയ്യുന്നു.
ഛായാഗ്രാഹണം നിര്‍വഹിച്ച് അജ്മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നസ്ലെൻ നായകനായ പ്രേമലു നിര്‍മിച്ചിരിക്കുന്നു. ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്കരനും ചേര്‍ന്നാണ്. കിരണ്‍ ജോസിയും ഗിരീഷ് എഡിയും തിരക്കഥ എഴുതിയിരിക്കുന്നു. കഥ ഗിരീഷ് എഡിയുടേതാണ്. കലാസംവിധാനം വിനോദ് രവീന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ. മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കണ്ട്രോളർ സേവ്യർ റിചാർഡ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരുമാണ് നസ്ലെനും മമിതയും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലുവിന്റെ പ്രവര്‍ത്തകര്‍.