പ്രേമത്തിലെ മേരി ആളാകെ മാറി : റൗഡി ബോയിസിലെ ലിപ്പ് ലോക്കിലൂടെ അനുപമ പരമേശ്വരൻ വൈറലാകുന്നു ; മറ്റൊരു നയൻതാര ആകുമോ അനുപമ

ഹൈദരാബാദ് : പ്രേമം സിനിമയിലെ മേരിയായി വന്ന് പിന്നീട് തെന്നിന്ത്യയിലാകെ തിളങ്ങി നിൽക്കുന്ന നടിയാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിലൂടെ തന്നെ പ്രശസ്തി നേടി എടുത്ത അനുപമ വളരെ കുറഞ്ഞ കാലം കൊണ്ടാണ് സിനിമാപ്രേമികളുടെ പ്രിയങ്കരിയായത്. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിൽ സജീവമായ അനുപമയുടെ പേരിൽ പലപ്പോഴും ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്.

Advertisements

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് റൗഡി ബോയിസ്. ദിൽ രാജു നിർമ്മിക്കുന്ന സിനിമ ശ്രീ ഹർഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്നത്. അധികം വൈകാതെ റിലീസിന് ഒരുങ്ങുന്ന സിനിമയിൽ നിന്നും ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. മെഡിക്കൽ വിദ്യാർഥിനിയുടെ വേഷത്തിലാണ് അനുമപ സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ലിപ്ലോക്ക് രം​ഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ​ഗാനത്തിന്റെ വീഡിയോ വൈറലായിരുന്നു. ഹോട്ട് ആൻഡ് ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ലിപ് ലോക്ക് രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചിരിക്കുകയാണ്.

മുൻപ് ശ്യാം സിംഹ റോയ് എന്ന സിനിമയുടെ ട്രെയിലറിൽ നടൻ നാനിയും കൃതി ഷിട്ടിയും തമ്മിൽ സമാനമായ രീതിയിൽ ലിപ് ലോക്കുമായി എത്തിയിരുന്നു. അന്ന് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്.

Hot Topics

Related Articles