ജൂനിയർ എൻടിആർ നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആര്‍ട്ട്സിന്റെയും ബാനറില്‍ ആണ് സിനിമ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ജൂനിയർ എൻടിആറിന്റെ പിറന്നാൾ. ഇതിനോട് അനുബന്ധിച്ച് ആയിരുന്നു പുതിയ പ്രഖ്യാപനം.
സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കും. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വൈകാതെ പുറത്തുവരും. പ്രേക്ഷകരെ രസിപ്പിക്കുന്ന വലിയ സ്കെയിലിലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് മൈത്രി മൂവി മേക്കേഴ്സ്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ ദേവര പാര്‍ട്ട് 1 ആണ് എന്‍ടിആറിന്റെ വരാനിരിക്കുന്ന ചിത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിആര്‍ഒ: ആതിര ദില്‍ജിത്ത്. ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ 30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലില്‍ ആയിരുന്നു. അതേസമയം ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത് 2023 മെയ് മാസത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിന് പുറമെ ഗോവയിലും ചിത്രത്തിന് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് ആണ്.
2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ റിലീസ് ചെയ്തത്. പൃഥ്വിരാജ്- പ്രഭാസ് കോമ്പോയിൽ എത്തിയ ചിത്രത്തിൽ ശ്രുതി ഹസൻ ആയിരുന്നു നായിക. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് വിവരം. 600 കോടിയാണ് സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്.