വിദേശ രാജ്യങ്ങള്‍ക്കുളള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങള്‍ക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങള്‍ക്ക് നല്‍കുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത്. ഇത് പൂർണ്ണമായി നിലയ്ക്കുന്നത് പല ദരിദ്ര, വികസ്വര രാജ്യങ്ങളേയും ബാധിക്കും. അർഹരായവർക്ക് മാത്രം സഹായം പുനഃസ്ഥാപിക്കും എന്നാണ് ട്രംപിന്റെ നിലപാട്.