കാസര്‍കോട്: 4 ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം.വി.ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. 3.20നു കാസര്‍കോട് പെരിയയില്‍ കേരള കേന്ദ്ര സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കും. ശേഷം കണ്ണൂരിലെത്തി വിമാനമാര്‍ഗം കൊച്ചിയിലേക്കു തിരിക്കും. വൈകിട്ട് 6.35നു കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. താമസം താജ് മലബാര്‍ റിസോര്‍ട്ടില്‍.
നാളെ രാവിലെ 9.50 മുതല്‍ കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. 11.30നു വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. 23നു രാവിലെ 10.20നു നാവികസേനാ വിമാനത്താവളത്തില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. 11.30നു പൂജപ്പുരയില്‍ പി.എന്‍.പണിക്കരുടെ പ്രതിമ അനാച്ഛാദനം; പൊതുസമ്മേളനം. വൈകിട്ട് 5 മുതല്‍ 6 വരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം. 23നു രാജ്ഭവനില്‍ താമസം. 24നു രാവിലെ 9.50നു ഡല്‍ഹിക്കു മടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സ്ഥലം എം പിയെന്ന നിലയില്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. പ്രോട്ടോകോള്‍ പാലിക്കാതെ ബി ജെ പിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു. ഇത് പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.