വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്. തനിക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ച മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.
മലയാള സിനിമയിൽ വിദേശത്ത് നിന്നും വൻതോതിൽ കള്ളപ്പണം ഒഴുകുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടറിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പൃഥ്വിരാജി 25 കോടി രൂപ പിഴയായ് അടച്ചുവെന്നാണ് മറുനാടൻ മലയാളി ആരോപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് തീർത്തും വ്യാജാ വസ്തുതവിരുദ്ധവുമാണ് എന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നും പൃഥ്വിരാജ് പ്രസ്താവനയിൽ പറയുന്നു. മറുനാടൻ മലയാളിക്കെതിരെ ശക്തമായി തന്നെ നിയമ നടപടി സ്വീകരിക്കുമെന്നാണ് നടൻ വ്യക്തമാക്കുന്നത്.
വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ള വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഇതിനെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും, നടൻ കുറിച്ചു പൃഥ്വികരാജിന്റെ കുറിപ്പ് വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്.
എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.