പ്രിൻസ് ആൻ്റ് ദി ഫാമിലി ഹിറ്റിലേയ്ക്ക് : 20 ടിക്കറ്റ് വരെ ഒന്നിച്ച് വിറ്റ് പോകുന്നു : നിലപാട് വ്യക്തമാക്കി ലിബർട്ടി ബഷീർ

കൊച്ചി : ദിലീപിന്റെ 150ാമത് ചിത്രമെന്ന ലേബലില്‍ പ്രദർശനത്തിനെത്തിയ പ്രിൻസ് ആൻഡ് ഫാമിലിക്ക് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റിഫനാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. പ്രിൻസ് ആൻഡ് ഫാമിലി വന്നത് മുതല്‍ രാത്രി 11മണിക്കും 12 മണിക്കും ശേഷം തിയേറ്റർ ഫുള്ളാവുകയാണെന്ന് ലിബർട്ടി ബഷീർ വിഡിയോയില്‍ പറഞ്ഞു. പടം ഹിറ്റായതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. രാത്രി 12 മണിക്ക് ശേഷം അഡിഷണല്‍ ഷോ നടക്കുന്നുണ്ട്. എന്റെ തിയേറ്ററില്‍ മാത്രമല്ല, പല തിയേറ്ററുകളിലും രാത്രിയിലെ അഡിഷണല്‍ ഷോ ഹൗസ് ഫുള്ളാവുക എന്നത് അപൂർവമാണെന്നും ലിബർട്ടി ബഷീർ പഞ്ഞു.

Advertisements

ദിലീപിന്റെ തിരിച്ചു വരവാണിത്. കുറേ കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് 15, 20 ടിക്കറ്റുകളൊക്കെ ഒരുമിച്ചു വിറ്റു പോകുന്നത്. അതേപോലെ കഴിഞ്ഞ നാലഞ്ച് ദിവസമായി ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിനും 15, 20 ടിക്കറ്റുകളൊക്കെ ഒരുമിച്ച്‌ വിറ്റുപോവുകയാണ്. അത് ഓടുന്ന നല്ല പടത്തിന്റെ ലക്ഷണമായാണ് കാണുന്നത്. അവസാന 20 മിനിട്ട് വളരെ സൂപ്പറായിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫാമിലിയാണ് പടത്തിന് കയറുന്നത്. പടത്തിന് എല്ലാ വിജയാശംസയും ലിബർട്ടി ബഷീർ നേരുകയും ചെയ്തു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടിരുന്നു, ദിലീപും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്” പ്രിൻസ് ആൻഡ് ഫാമിലി “. റാണിയ ആണ് നായിക. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി, ജോസ് കുട്ടി ജേക്കബ് എന്നീ താരങ്ങളും, കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണ ദിവെ.എഡിറ്റർ സാഗർ ദാസ്

Hot Topics

Related Articles