പോഡ്യൂസർ അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനം : പ്രതിഷേധവുമായി സാന്ദ്ര തോമസ് രംഗത്ത്

കൊച്ചി : പ്രൊഡ്യൂസർമാരുടെ അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്ന് നിർമാതാവ് സാന്ദ്രാതോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച സാന്ദ്രാതോമസ്സിന്റെ പത്രിക തള്ളിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പ്രസിഡണ്ട്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്ബർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമർപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ബൈലോ പ്രകാരമുള്ള സിനിമകളുടെ എണ്ണം സാന്ദ്ര നിർമിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് പത്രിക തള്ളിയത്. ഇതേച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

Advertisements

‘സിനിമകള്‍ എന്റെ സ്വന്തം പേരില്‍ സെൻസർ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. എന്റെ എല്ലാ സിനിമകളും അസോസിയേഷനില്‍ രജിസ്ട്രേഡായതുപോലും കാണാൻ തയ്യാറാവാതെ റിട്ടേണിങ് ഓഫീസർ റിജക്‌ട് ചെയ്യുകയാണുണ്ടായത്. തീർത്തും വേദനാജനകവും എന്നോടുള്ള അനീതിയുമാണിത്. കോടതിയും നിയമവുമൊക്കെ നിലമനില്‍ക്കുന്ന സ്ഥലമാണിത്. നിയമപരമായിത്തന്നെ നേരിടും. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ ഏതെങ്കിലും ഒരു സിനിമ നിർമ്മിച്ചാല്‍ മതി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും.-സാന്ദ്രാ തോമസ് പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒമ്ബത് സിനിമകള്‍ നിർമിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച്‌ ഏഴുസിനിമകളും സ്വതന്ത്രമായി രണ്ടുസിനിമകളും നിർമിച്ചെന്ന് വരണാധികാരിക്ക് മുമ്ബില്‍ വ്യക്തമാക്കിയിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബൈലോയില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞാണ് പത്രിക തള്ളിയതെന്നും ബൈലോ പ്രകാരം മൂന്ന് സിനിമകളുടെ സർട്ടിഫിക്കറ്റ് മതി മത്സരിക്കാനെന്നും അവർ വ്യക്തമാക്കി.

‘മത്സരിച്ച്‌ ജയിച്ച്‌ കാണിക്കുന്നതിന് പകരം പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് വേണം അത് തനിക്ക് ഉണ്ട്- സാന്ദ്ര തോമസ് പ്രതികരിച്ചു. വരണാധികാരി പക്ഷപാതം കാട്ടിയെന്നും സാന്ദ്ര ആരോപിച്ചു.

നിർമാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാമെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. തന്റെ പത്രിക തള്ളാൻ നീക്കം നടക്കുന്നു എന്ന് നേരത്തേ സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.

നേരത്തേ സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്ര സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച്‌ പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്.

സിനിമാ മേഖലയില്‍നിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. തനിക്ക് സിനിമ നല്‍കരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. സംഘടനായോഗത്തില്‍വെച്ച്‌ തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുൻപ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനും എതിരായ പരാതിയില്‍ പറഞ്ഞിരുന്നു.

Hot Topics

Related Articles