പ്രിസം 2024 പരീക്ഷ തിങ്കളാഴ്ച; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

കോട്ടയം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തുപരീക്ഷ 2024 ജൂലൈ 29ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. careers.cdit.org യിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. കോട്ടയം വയസ്‌കരക്കുന്നിലെ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളാണ് പരീക്ഷാകേന്ദ്രം. പരീക്ഷാർത്ഥികൾ രാവിലെ 10 മണിക്ക് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0481-2562558 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles