മൂവി ഡെസ്ക്ക് : ശബരിമല അയ്യപ്പന്റെ വീരചരിതം പ്രമേയമാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘അയ്യപ്പന്’ ഉപേക്ഷിച്ചിട്ടില്ലെന്ന് ഓഗസ്റ്റ് സിനിമാസ് വ്യക്തമാക്കി.പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആര്യയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. അയ്യപ്പന്റെ ദൈവിക പരിവേഷത്തേക്കാള്‍ വില്ലാളിവീരനും സാമൂഹിക യോദ്ധാവുമായ അയ്യപ്പനാണ് ചിത്രത്തില്‍ കൂടുതലായി അവതരിപ്പിക്കപ്പെടുക. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ചിത്രീകരിച്ചും മറ്റു പല ഭാഷകളിലേക്കും ഡബ്ബ് ചെയ്തും ചിത്രമിറക്കുന്നതിനാണ് പദ്ധതിയിട്ടിട്ടുള്ളത്. അയ്യപ്പ ചരിതത്തിന് ഇന്ത്യയൊട്ടാകെ സ്വീകാര്യതയുള്ളതിനാല്‍ പാന്‍ ഇന്ത്യന്‍ സ്വഭാവത്തില്‍ പുറത്തിറക്കാനാകുന്ന ചിത്രമായിരിക്കും ഇതെന്ന് ഷാജി നടേശന് പറയുന്നു. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും സിനിമയുടെ ഭാഗമാകും.