സിനിമ ഡസ്ക് : ലോകസിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. മാർച്ച് 28 നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്തത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. റസൂൽപൂക്കുറ്റിയാണ് സൗണ്ട് ഡിസൈനർ. ഇപ്പോഴിതാ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുകയാണ്. നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ചിത്രം ഒരേസമയം അഞ്ച് ഭാഷകളിലാണ് റിലീസ് ആവുന്നത്. പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ആവുന്ന സിനിമയെ വളരെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. 9 വർഷം നീണ്ട ഷൂട്ടിങ്ങിനു ശേഷമാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിനായി നായകൻ പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫർമേഷൻ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയിരുന്നു സൃഷ്ടിച്ചത്. മാർച്ച് മാസത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു.മികച്ച ദൃശ്യ വിസ്മയം തന്നെ ഒരുക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേക്ഷകർ. ചിത്രത്തിനായി പുറത്തിറങ്ങിയ ടീസർ ട്രെയിലർ പോസ്റ്ററുകൾ എല്ലാം മികച്ച അഭിപ്രായമായിരുന്നു നേടിയത്.