ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന് പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാന്‍ എനിക്ക് കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. പഴുതടച്ച അന്വേഷണം വേണമെന്നും താരം പറഞ്ഞു. ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് താനാണ്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ ഉറപ്പായും ശിക്ഷ നൽകണം.
സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ല എന്ന് പറയാൻ കഴിയില്ല എന്നാൽ തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ആരോപണങ്ങൾ നേരിടുന്നവരിൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ അതിൽ നിന്ന് മാറി അന്വേഷണം നേരിടണം. ഡബ്ലൂ സി സി അംഗങ്ങൾ ഉൾപ്പെടെ അമ്മയിലേക്ക് തിരിച്ചു വരണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. അന്വേഷണ സംഘം സമീപിച്ചാൽ താൻ പൂർണമായും സഹകരിക്കും. സിനിമ കോൺക്ലേവ് പ്രശ്ന പരിഹാരം ആകുമെങ്കിൽ അത് നടക്കണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.