കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. താടിയെടുത്ത് പുതിയ ലുക്കിലുള്ള ചിത്രമായിരുന്നു നടൻ പങ്കുവെച്ചത്. പുതിയ ലുക്ക് രാജമൗലി ചിത്രത്തിലേക്ക് വേണ്ടിയുള്ളതാണെന്നും സിനിമയിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിൽ എത്തുന്നത് ഉറപ്പിച്ചിരിക്കുകയാണെന്നുമാണ് ആരാധകർ കുറിച്ചത്. തുടർന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരൻ രാജമൗലി ചിത്രത്തിനായി ആണ് ഈ ലുക്ക് എന്നും ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിനെ ശരിവെക്കും വിധമുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്.
ഒഡിഷയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. ഈ സെറ്റിൽ ജോയിൻ ചെയ്യാനായി നടൻ മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കട്ട താടിയും മീശയും വെച്ച മഹേഷ് ബാബുവിന്റെ ലുക്കിനെ സിംഹത്തോടാണ് ആരാധകർ ഉപമിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ മാസം അവസാനം വരെ നീളുന്ന ഷെഡ്യൂളില്‍ പൃഥ്വിരാജും പങ്കെടുക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.